സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലും പൊതുപരിപാടികളിലും മുതിർന്ന നേതാവ് പിണറായി വിജയൻ നടത്തിയ പരാമർശങ്ങളെ പൂർണ്ണമായി ന്യായീകരിച്ച് സി.പി.എം. ജനറൽ
സെക്രട്ടറി എം.എ. ബേബി. സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിൽ പരാതിയോ പരിഭവങ്ങളോ ഉണ്ടാകാമെങ്കിലും സി.പി.എം. പ്രവർത്തകർ പാർട്ടി സ്ഥാനാർത്ഥികൾക്ക് തന്നെ വോട്ട് ചെയ്യണമെന്നും അല്ലാത്തപക്ഷം അത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥികളെ ചൊല്ലിയുള്ള എതിർപ്പുകൾ പാർട്ടിക്കുള്ളിൽ മാത്രമാണ് പറയേണ്ടിയിരുന്നത്. പാർട്ടി ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാൻ ഓരോ അംഗത്തിനും ബാധ്യതയുണ്ട്. ഏത് സാഹചര്യത്തിലാണെങ്കിലും പാർട്ടിക്കെതിരെ നിലപാടെടുക്കുന്നത് തെറ്റാണെന്ന് അണികൾ തിരിച്ചറിയണമെന്നും എം.എ. ബേബി വ്യക്തമാക്കി.

















