കിഫ്ബി വഴി കണ്ണൂരിൽ കോടികൾ ചെലവിട്ട് ഏക്കറുകണക്കിന് ഭൂമി ഏറ്റെടുത്തതിലെ ഗുരുതര ക്രമക്കേട് ആരോപണത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് പ്രതിരോധത്തിലാക്കുന്ന രേഖകൾ പുറത്ത്. കണ്ണൂരിൽ ഭൂമി ഏറ്റെടുക്കാൻ അടിയന്തര നടപടി വേണമെന്ന് കിഫ്ബി സി.ഇ.ഒയുമായുള്ള യോഗത്തിൽ ആവശ്യപ്പെട്ടത് പിണറായി വിജയനാണെന്ന് വ്യക്തമാക്കുന്ന ബോർഡ് യോഗത്തിന്റെ രേഖകളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്.
വ്യവസായ വികസനത്തിന് ഈ ഭൂമി ഏറ്റെടുക്കൽ അനിവാര്യമാണെന്ന് പിണറായി ബോർഡ് യോഗത്തിൽ ഊന്നിപ്പറഞ്ഞിരുന്നു. എന്നാൽ, വ്യവസായിക ആവശ്യത്തിനെന്ന് പറഞ്ഞ് അഞ്ചിരട്ടി വില നൽകി വാങ്ങിയ കണ്ണൂരിലെ ഭൂമിയിൽ വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു വികസന പ്രവർത്തനവും നടന്നിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.















