നരിയങ്ങാനം: സെന്റ് മേരി മഗ്ദലൻസ് യു.പി. സ്കൂളിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം നടന്നു.
സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ശ്രീകല ആർ. ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു സ്വാഗതപ്രസംഗം നടത്തി. വാർഡ് മെമ്പർ ശ്രീ. ജോയി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. സെബിൻ സെബാസ്റ്റ്യൻ ഡിജിറ്റൽ സ്ക്വയറിന്റെ പ്രവർത്തനങ്ങളും പഠനരംഗത്തെ സാധ്യതകളും പരിചയപ്പെടുത്തി.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പഠനം കൂടുതൽ ആകർഷകവും വിജ്ഞാനപ്രദവുമാക്കുന്നതിനും ഡിജിറ്റൽ സ്ക്വയർ സഹായകമാകും. അധ്യാപന-പഠന പ്രവർത്തനങ്ങളിൽ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ കുട്ടികളുടെ സർഗാത്മകതയും സാങ്കേതിക പരിജ്ഞാനവും വളർത്തിയെടുക്കാനും ഇതിലൂടെ സാധിക്കും.
“Together Towards a Smarter Tomorrow” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാർഥികൾക്ക് മികച്ച ഡിജിറ്റൽ പഠനാനുഭവങ്ങൾ ഒരുക്കുകയാണ് സ്കൂളിന്റെ ലക്ഷ്യം.















