സിഎംആർഎൽ മാസപ്പടിക്കേസിൽ പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പിണറായിക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. അന്വേഷണം തടയുകയും എഫ്ഐആറിലെ
തുടർനടപടികൾ നിർത്തിവെക്കാനും കോടതി നിർദേശിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പിണറായി കോടതിയെ സമീപിച്ചത്. നവംബർ 25ന് വാദം തുടങ്ങും. സിംഗിള്‍ ബെഞ്ച് വിധിയിലെ നിയമപ്രശ്നങ്ങള്‍ പരിഗണിക്കുമെന്നും കോടതി
വ്യക്തമാക്കി. നാലാഴ്ചയ്ക്കകം ഇഡിയും വിജിലന്‍സും മറുപടി നല്‍കണമെന്നും നാലാഴ്ചയ്ക്ക് ശേഷം ഡിവിഷന് ബെഞ്ച് വിശദവാദം കേള്‍ക്കുമെന്നും അറിയിച്ചു. എഫ്ഐആറിലെ തുടർ നടപടികളും മരവിപ്പിച്ചു.















