മൂന്നിലവ്:വലിയ കുമാരമംഗലം സെൻറ് പോൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിലും വിവിധ മേളകളിലു൦ സമ്മാനർഹരായരെ അനുമോദിച്ചു. സ്കൂൾ മാനേജർ റവ. ഫാ കുര്യൻ തടത്തിൽ കുട്ടികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. പി ടി എ പ്രസിഡൻ്റ്
ശ്രീ. ജിമ്മി തോമസ് കെച്ചോട്ടൊന്നിൽ ആശംസകൾ നേർന്നു. ഈരാറ്റുപേട്ട സബ്ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവ്യത്തി പരിചയ ഐ ടി മേളകളിലും കായികമേളയിലും വിജയികളായവരെയാണ് യോഗത്തിൽ അനുമോദിച്ചത്. ഈരാറ്റുപേട്ട സബ്ജില്ല പ്രവ്യത്തി പരിചയമേളയിൽ up വിഭാഗം
ഓവറോൾ ഒന്നാംസ്ഥാനവും Up വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും HS വിഭാഗം ഗണിതശാസ്ത്ര മേളയിൽ രണ്ടാ സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സ്കൂൾ മാനേജർ റവ.ഫാ കുര്യൻ തടത്തിൽ, ഹെഡ്മിസ്ട്രസ് ലിൻസി സെബാസ്റ്റ്യൻ, പിടിഎ പ്രസിഡൻ്റ് എന്നിവർ സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.















