ഏറ്റുമാനൂർ: ലയൻസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318-ബി, റീജിയൻ 9, സോൺ 2-ന്റെ പ്രിയദർശിനി ലയൻസ് ക്ലബ്ബും 101 കവല റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. 101 കവല റസിഡന്റ്സ് അസോസിയേഷൻ ഹാളിൽ ‘നയനം സഹസ്രം’ എന്ന പേരിൽ നടന്ന ക്യാമ്പ് ഏറ്റുമാനൂർ മുൻസിപ്പാലിറ്റി ചെയർമാൻ ടോമി പുളിമാൻതുണ്ടം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ലയൻസ് ക്ലബ്ബ് പ്രസിഡന്റ് ബോബി മാത്യു, സെക്രട്ടറി കെ. ജെ. ബാബു, റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി. ഡി. ജോഷി, സെക്രട്ടറി സണ്ണി തുമ്പശ്ശേരി, സോൺ ചെയർപേഴ്സൺ എലിസബത്ത് രാജു, നഗരസഭ കൗൺസിലർമാരായ ബിബീഷ് ജോർജ്, മോനു റോയ്, സൂസി തോമസ്, ബിബിൻ പി. സണ്ണി, സുബിൻ സാബു, തോമസ് പുതുശ്ശേരി, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
തിരുവല്ല അമൃത ഐ കെയറിലെ ഡോക്ടർ അൻസികയുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. നൂറുകണക്കിന് ആളുകൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.















