spot_img

സൗദി അറേബ്യയ്ക്ക് നേരെ വൻ ഹൂതി മിസൈൽ ആക്രമണ ശ്രമം

spot_img

Date:

സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യകളെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ നടത്തിയ വൻ മിസൈൽ ആക്രമണ ശ്രമം സൗദി സഖ്യസേന വിജയകരമായി തടഞ്ഞു. ഹൂതികൾ വിക്ഷേപിച്ച 10 ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വ്യോമപാതയിൽ വെച്ച് തന്നെ തകർത്തതായി സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം അറിയിച്ചു.

ഹൂതി വിമതർ രാജ്യത്തിന്‍റെ തെക്കൻ മേഖലയിലേക്ക് തൊടുത്ത 10 ബാലിസ്റ്റിക് മിസൈലുകൾ പൂർണമായി തകർക്കുകയും ചെയ്തതായി സഖ്യസേന വക്താവ് തുർക്കി അൽ മാലിക്കി എക്‌സ് പ്ലാറ്റ്‍ഫോമിൽ സ്ഥിരീകരിച്ചു. ബാലിസ്റ്റിക് മിസൈലുകൾക്ക് പുറമെ സൗദിയിലെ ഖമീസ് മുശൈത്ത് നഗരത്തെ ലക്ഷ്യമാക്കി ഹൂതികൾ അയച്ച ഒരു ക്രൂയിസ് മിസൈലും സഖ്യസേന വിജയകരമായി തകർത്തു. സൗദി പ്രസ് ഏജൻസി ആണ് ഈ വിവരം പുറത്തുവിട്ടത്.

ആക്രമണ ശ്രമങ്ങളെ തുടർന്ന് സൗദിയിലെ ജിസാൻ പ്രവിശ്യയിൽ അപകട മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഈ മുന്നറിയിപ്പ് പിൻവലിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചിരുന്നു. പ്രവിശ്യയിലെ അപകടസാധ്യത ഒഴിവായതായി വ്യക്തമാക്കിയ അധികൃതർ, ജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ തുടർന്നും പാലിക്കണമെന്നും ആക്രമണം നടന്ന സ്ഥലങ്ങളിൽ തടിച്ചുകൂടാനോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കാനോ പാടില്ലെന്നും നിർദ്ദേശിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related