കൊഴുവനാൽ :കെ എസ് എസ് പി യു കൊഴുവനാല്‍ യൂണിറ്റ് കുടുംബമേളയും വയോജന ദിനാചരണവും ഇന്ന്( വെള്ളിയാഴ്ച )കൊഴുവനാൽ സി എസ് സി ഹാളിൽ നടക്കും. രാവിലെ പത്തിന് യൂണിറ്റ് പ്രസിഡന്റ് പ്രൊഫ.കെ എം സുദർശനൻ അധ്യക്ഷത വഹിക്കുന്ന യോഗം കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസിജോസഫ് പൊയ്കയിൽ ഉദ്ഘാടനം ചെയ്യും. ളാലം ബ്ലോക്ക്
സെക്രട്ടറി കെ ജി വിശ്വനാഥൻ, ബ്ലോക്ക് സാംസ്കാരിക വേദി കൺവീനർ പി വി തങ്കപ്പപണിക്കർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ എൻ വിജയകുമാർ, മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടിജെ എബ്രഹാം തോണക്കര, യൂണിറ്റ് സെക്രട്ടറി ജയ്സൺ ജോസഫ്, സാംസ്കാരികവേദി കൺവീനർ പി എസ് ശശികുമാർ, വനിതാ വേദി പ്രസിഡന്റ് സി ടി പ്രസന്നകുമാരി തുടങ്ങിയവർ പ്രസംഗിക്കും മുതിർന്ന
അംഗങ്ങളെ ബ്ലോക്ക് സെക്രട്ടറി കെ ജി വിശ്വനാഥൻ ആദരിക്കും പാലാ ബ്ലഡ് ഫോറം കൺവീനർ ശ്രീ ഷിബു തെക്കേമറ്റത്തിനെ കെ എസ് എസ് പി യു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി ജെ എബ്രഹാം ആദരിക്കുന്നതുമാണ്.തുടർന്ന് കുടുംമ്പാഗങ്ങളുടെ വിവിധ കലാപരിപാടികൾ നടക്കും. “ശാസ്ത്രീയ പച്ചക്കറി കൃഷി” എന്ന വിഷയത്തിൽ ജില്ലാ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി സ്നേഹലത പറമ്പകത്ത് ക്ലാസ് നയിക്കും. തുടർന്ന് സ്നേഹവിരുന്നും നടക്കും.















