spot_img

പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങൾ; ബാങ്ക് തട്ടിപ്പ് ആരോപണത്തിൽ നേതാക്കൾക്കെതിരെ പ്ലക്കാർഡുമായി ബ്രാഞ്ച് സെക്രട്ടറിയുടെ ഒറ്റയാൾ പ്രതിഷേധം

spot_img

Date:

പത്തനംതിട്ടയിലെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് നാടകീയ രംഗങ്ങൾ. തിരുവല്ല അർബൻ ബാങ്കിൽ ക്രമക്കേട് ആരോപിച്ച് ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തിനെതിരെ പ്ലക്കാർഡുമായി സിപിഎം പ്രവർത്തകന്‍ ഒറ്റയാൾ പ്രതിഷേധം നടത്തി. ഇയാളെ പിന്നീട് ബലമായി നീക്കി.

തെറ്റുതിരുത്താനുള്ള വിപുലീകൃത യോഗം തുടങ്ങുന്നതിന് തൊട്ടുമുൻപായിരുന്നു ഒറ്റയാൾ പ്രതിഷേധം. തിരുവല്ല നെടുമ്പ്രം സ്വദേശി ബാലകൃഷ്ണനാണ് മുതിർന്ന നേതാവ് ആർ സനൽകുമാറിനും മുൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് എം സി അനീഷിനുമെതിരെ പ്ലക്കാർഡുമായി എത്തിയത്. തിരുവല്ല അർബൻ ബാങ്ക് ഭരണസമിതിയുടെ ഭാഗമായ ഈ നേതാക്കൾ വായ്പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്നാണ് പരാതി. പാർട്ടി ഘടകങ്ങളിൽ നിന്ന് നീതി കിട്ടാതെ വന്നതോടെ പരസ്യപ്രതിഷേധത്തിന് ഇറങ്ങിയെന്നാണ് മുൻ ബ്രാഞ്ച് സെക്രട്ടറിയായ ബാലകൃഷ്ണൻ പറയുന്നത്. എന്നാല്‍, ആരോപണം ആർ സനൽകുമാർ പൂർണ്ണമായി തള്ളി. ചില ക്രിമിനൽ സംഘമാണ് വിപുലീകൃത യോഗ ദിവസം തന്നെ ബാലകൃഷ്ണനെ ഇറക്കിയതെന്നാണ് പാര്‍ട്ടി വിശദീകരണം.

അതേസമയം, പ്രവർത്തനത്തിൽ സജീവമല്ലെന്ന ചർച്ചകൾക്കിടെ മുൻമന്ത്രി വീണ ജോർജ് യോഗത്തിൽ പങ്കെടുക്കാനെത്തി. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മുൻ മന്ത്രി വീണ ജോർജ് സജീവമല്ലെന്ന ചർച്ചകൾ ഉയർന്നിരുന്നു. അതിന് വിരാമമിട്ടാണ് വീണ ഇന്നത്തെ യോഗത്തിനെത്തിയത്. ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങളും മറ്റ് സംഘടനാപ്രശ്നങ്ങളുമാണ് രണ്ട് ദിവസത്തെ യോഗം ചർച്ച ചെയ്യുക. നേതൃതലത്തിൽ വലിയ മാറ്റങ്ങൾ വരുമെന്ന സൂചനയുമുണ്ട്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related