spot_img

സമരം ശക്തമാക്കാൻ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ; ജയകൃഷ്ണനും തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കും

spot_img

Date:

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ സമരം കൂടുതൽ ശക്തമാക്കാൻ എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് തീരുമാനിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരാഹാരം അനുഷ്ഠിക്കുന്ന സമരസമിതി നേതാവ് ജയകൃഷ്ണൻ ഇന്ന് (വെള്ളിയാഴ്ച) തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കും. നേരത്തേ സമരസമിതി സെക്രട്ടറി വളർമതിയും തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.

സർക്കാർ വീണ്ടും ചർച്ച വെച്ചത് സമരം നീട്ടിക്കൊണ്ടുപോകാനാണെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആരോപണം. മുഖ്യമന്ത്രി നിലപാട് മാറ്റിയതായും സമരക്കാർ ആരോപിക്കുന്നു. മുഖ്യമന്ത്രി മുൻകൈയെടുത്ത് നടത്തിയ ചർച്ചയിൽ അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കാനുള്ള നിർദ്ദേശത്തെ ധനവകുപ്പാണ് എതിർത്തതെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. സർക്കാർ നിലപാട് വൈകിപ്പിക്കുകയാണെന്നും യാതൊരു മുന്നൊരുക്കവും ഇല്ലാതെയാണ് നേരത്തേ ചർച്ചയ്ക്കെത്തിയതെന്നും സമരക്കാർ കുറ്റപ്പെടുത്തുന്നു. റിട്ടയർമെന്റ് ഒഴിവുകളിൽ റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന നിർദ്ദേശത്തിൽ അധ്യാപക സംഘടനകൾക്ക് എതിർപ്പുകളുണ്ടെന്നാണ് വിവരം. ഈ എതിർപ്പ് ചൂണ്ടിക്കാണിച്ച് സർക്കാർ വീണ്ടും തീരുമാനം വൈകിപ്പിക്കുമോ എന്ന ആശങ്കയും ഉദ്യോഗാർത്ഥികൾക്കുണ്ട്.

അതേസമയം, എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുമായി ഇനിയും ചർച്ചകൾ തുടരുമെന്നാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കഴിഞ്ഞദിവസം അറിയിച്ചത്. അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യത്തിൽ ഇനിയും ചർച്ചകൾ വേണമെന്നും, സാമ്പത്തിക ബാധ്യത വലിയ പ്രശ്നമായതിനാൽ ഇക്കാര്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, 150 കുട്ടികളിൽ കൂടുതലുള്ള സ്കൂളുകളിൽ ക്ലാസ് ചുമതലയുള്ള പ്രധാനാധ്യാപകർക്ക് പകരം റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനം നൽകാമെന്ന് സർക്കാർ തീരുമാനിച്ചതായും, ഇത് നടപ്പാക്കിയാൽ 300-ഓളം ഒഴിവുകൾ വരുമെന്നും മന്ത്രി പറഞ്ഞിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related