spot_img

ഇനി ജാഗ്രത ഉണ്ടാകും, കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കെ.പി.സി.സി

spot_img

Date:

ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ വിവാദ സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വിവാദ പോസ്റ്റിൽ നിരുപാധികം മാപ്പ് പറഞ്ഞുവെന്നും ഇനി മുതൽ സോഷ്യൽ മീഡിയ ഇടപെടലുകളിൽ കർശന ജാഗ്രത പാലിക്കുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇനി മുതൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതിന് രണ്ട് തലത്തിലുള്ള അനുമതി നിർബന്ധമാക്കിയെന്നും, ഔദ്യോഗിക അക്കൗണ്ട് കൈകാര്യം ചെയ്യുന്ന അഡ്മിൻമാരുടെ എണ്ണം പരിമിതപ്പെടുത്തിയെന്നും കെ.പി.സി.സി കോടതിയെ അറിയിച്ചു. അതിനാൽ തുടർനടപടികൾ അവസാനിപ്പിക്കണമെന്നാണ് ആവശ്യം. കെ.പി.സി.സിക്കായി സുഭാഷ് ചന്ദ്രൻ ആൻഡ് കവിത അസോസിയേറ്റ്സ് ആണ് സത്യവാങ്മൂലം സമർപ്പിച്ചത്.

അതിനിടെ, ജുഡീഷ്യറിക്കെതിരായ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് പെരുമാറ്റച്ചട്ടം വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ പുതിയ ഹർജി എത്തി. രാഹുൽ ഗാന്ധിയെയും കെ.പി.സി.സിയെയും എതിർകക്ഷികളാക്കിയാണ് അഭിഭാഷകനായ ഉത്കർഷ് ജയ്‌സ്വാൾ ഹർജി നൽകിയത്. ജഡ്ജിമാർക്കെതിരായ രാഷ്ട്രീയ നീക്കങ്ങൾ തടയണമെന്നും ജുഡീഷ്യൽ ചുമതല പിൻവലിക്കാൻ രാഷ്ട്രീയ സമ്മർദ്ദം പാടില്ലെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി ഇതിനായി പ്രത്യേക ചട്ടം നടപ്പാക്കണമെന്നും വിവാദ പോസ്റ്റുകൾ നീക്കാൻ ഇടക്കാല നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related