spot_img

വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ഒന്നാം വാർഷികം; 600 പേർക്ക് ഉച്ചഭക്ഷണം നൽകി സ്നേഹം പങ്കുവെച്ച് പുന്നത്തുറ സ്വദേശി സജി മുണ്ടയ്ക്കൽ

spot_img

Date:

പാലാ . വിജയകരമായ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഒരു വർഷം പൂർത്തിയായപ്പോൾ 600 പേർക്കു ഉച്ചഭക്ഷണം നൽകി പുന്നത്തുറ സ്വദേശി സജി മുണ്ടയ്ക്കൽ സ്നേഹം പങ്കുവെച്ചു. മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്നു ഒരു വർഷം മുൻപ് വൃക്കിമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു വിധേയനായ സജി കഴിഞ്ഞ ദിവസം കോട്ടയം ​ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എന്റെ ​ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്നാണ് രോ​ഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഉച്ചഭക്ഷണം വിതരണം ചെയ്തത്. ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയാണ് സജി മുണ്ടയ്ക്കൽ. പങ്കുവെച്ചു കിട്ടിയ

ജീവന്റെ സ്നേ​ഹത്തിനും ആശുപത്രിയിലെ ഡോക്ടർമാർക്കും വൃക്കമാറ്റിവയ്ക്കൽ ടീമിനും നന്ദി അറിയിച്ചായിരുന്നു സ്നേഹത്തിന്റെയും കരുതലിന്റെയും മാതൃകയായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉച്ചഭക്ഷണം നൽകാനുള്ള തീരുമാനം . ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. വൃക്കരോ​ഗത്തിനു പുറമെ സ്ട്രോക്ക്, ഹൃദ്രോ​ഗം ഉൾപ്പെടെ വിവിധ ആരോ​ഗ്യപ്രശ്നങ്ങളും നേരിട്ടാണ് വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചിരുന്നത്. മാർ സ്ലീവാ മെഡിസിറ്റിയിലെ നെഫ്രോളജി വിഭാ​ഗം മേധാവി ഡോ.മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാ​ഗം

മേധാവി ഡോ.വിജയ് രാധാകൃഷ്ണൻ, കാർഡിയോതൊററോസിക് ആൻഡ് വാസ്കുലർ സർജറി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.കൃഷ്ണൻ.സി,അനസ്ത്യേഷ്യ വിഭാ​ഗത്തിലെ ഡോക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ട്രാൻസ്പ്ലാന്റ് ടീമിന്റെ സൂക്ഷ്മതയോടെയുള്ള ശസ്ത്രക്രിയകളും പ്രാർത്ഥനപൂർവ്വമുള്ള കരുതലുമാണ് സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിച്ചതെന്നു സജി മുണ്ടയ്ക്കൽ പറഞ്ഞു. ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ അരുൺ, ഐ.സി.യുവിൽ ജിസ്മോന്റെ നേതൃത്തിലുള്ള ടീം, നഴ്സുമാർ, ഡയാലിസിസ് ടീം ഉൾപ്പെടെയുള്ളവരുടെ സ്നേഹപൂർവ്വമായ പരിചരണത്തിനും അദ്ദേഹം നന്ദി അറിയിച്ചു. മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉച്ചഭക്ഷണത്തിന്റെ ഔദ്യോ​ഗിക വിതരണം നിർവ്വഹിച്ചു.

ഫോട്ടോ ക്യാപ്ഷൻ

വൃക്കമാറ്റിവയ്ക്കലിനു വിധേയനായ പുന്നത്തുറ സ്വദേശി കോട്ടയം ​ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ഉച്ചഭക്ഷണത്തിന്റെ ഔദ്യോ​ഗിക വിതരണം മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ നിർവ്വഹിക്കുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related