ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ കെ. ആർ. നാരായണൻ എക്സലൻസ് പുരസ്കാരം 2026 കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിക്ക് . സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി നടത്തുന്നതിനാണ് പുരസ്കാരമെന്ന് ഭാരവാഹികൾ
പത്രസമ്മേളനത്തിൽ അറിയിച്ചു.
പാമ്പാടി കെ.ജി. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ഷെർലി കുര്യൻ അവാർഡ് കമ്മിറ്റി ചെയർപേഴ്സണായും , എം.ജി .സർവകലാശാല ബയോ സയൻസ് മുൻ ഡയറക്ടർ ഡോ. എം .എസ് . ലത,
മാന്നാനം കെ. ഇ. കോളേജ് മുൻ ചരിത്രവിഭാഗംമേധാവിയും എം.ജി. സർവകലാശാല റിസർച്ച് ഗൈഡുമായ ഡോ. റോസമ്മ സോണി എന്നിവർ അംഗങ്ങളുമായ അവാർഡ് നിർണയ കമ്മിറ്റിയാണ്പുരസ്കാരം പ്രഖ്യാപിച്ചത്.
നവംബർ 24ന് ഉച്ചകഴിഞ്ഞ് മൂന്നിന് തെള്ളകം ചൈതന്യയിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി മോന്‍സ് ജോസഫ് സമ്മേളന ഉദ്ഘാടനവും പുരസ്കാര വിതരണവും നടത്തും .
ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.ടി.വി. സോണി അധ്യക്ഷത വഹിക്കും . ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തും . കോട്ടയം സോഷ്യൽ
സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ മറുപടി പ്രസംഗം നടത്തും . ഫൗണ്ടേഷന്റെ എട്ടാമത് പുരസ്കാരമാണിത് .
അഡ്വ. ടി.വി. സോണി , വി.എസ്. ചന്ദ്രശേഖരൻ നായർ , തോമസ് കുഴിച്ചാലിൽ, ശശിധരൻ നായർ , ഡോ. റോസമ്മ സോണി, റോസ് ജോസ് നെടിയകാല, ലൈസാമ്മ ജേക്കബ്, പ്രഭാകരൻ പിള്ള വെള്ളാറ്റിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
















