spot_img

ഗാന്ധി ദർശൻ മെഗാ ക്വിസ് ഫൈനൽ മത്സരം ശനിയാഴ്ച പാലാ അഡാർട്ടിൽ

spot_img

Date:

പാലാ: കേരളത്തിലെ ആദ്യത്തെ ലഹരി വിമോചന ചികിത്സാകേന്ദ്രമായ പാലാ അഡാർട്ടും പാലാ ഗാന്ധി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഗാന്ധി ദർശൻ മെഗാ ക്വിസ്’ ഫൈനൽ മത്സരം നവംബർ 21-ന് (ശനിയാഴ്ച) രാവിലെ 9.30 മുതൽ പാലാ അഡാർട്ടിൽ വെച്ച് നടക്കും.

പാലാ രൂപതയുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ നടന്ന പ്രാഥമിക മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായാണ് ഫൈനൽ മത്സരം ക്രമീകരിച്ചിരിക്കുന്നത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും. ഫൈനലിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും മറ്റ് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും. കൂടാതെ, ഓരോ വിഭാഗത്തിലും 10 പ്രോത്സാഹന സമ്മാനങ്ങൾ വീതവും വിതരണം ചെയ്യും. ഗാന്ധിയൻ സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ ഫാദർ തോമസ് കാലാച്ചിറയാണ് ക്വിസ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.

അഡാർട്ട് ഡയറക്ടർ ഫാദർ ജെയിംസ് പൊരുന്നൊലിൽ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പാലാ അൽഫോൻസാ കോളേജ് സെന്റർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് കോർഡിനേറ്റർ അനില തോമസ്, അഡാർട്ട് സീനിയർ കൗൺസിലർ ജോയ് കെ. മാത്യു, ഗാന്ധി സെന്റർ പാലാ ചെയർമാൻ കെ.ജെ. എബ്രഹാം തുടങ്ങിയവർ സംസാരിക്കും. അഡാർട്ട് കൗൺസിലർമാരായ ലിബി അഗസ്റ്റിൻ, ലിജോ ജോസ്, സ്റ്റാഫ് അംഗങ്ങളായ റോസിലി, സൗമ്യ റിച്ചു, മധു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related