കോട്ടയം: സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സണും അംഗങ്ങളും ഇന്ന് (നവംബർ 21, ശനി) കോട്ടയം ജില്ലയിൽ സന്ദർശനം നടത്തി വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തും. രാവിലെ 10.30 മുതലാണ് പരിശോധന ആരംഭിക്കുന്നത്.
ജില്ലയിലെ അങ്കണവാടികൾ, അമൃതം ന്യൂട്രിമിക്സ് നിർമ്മാണ കേന്ദ്രങ്ങൾ, റേഷൻ കടകൾ എന്നിവിടങ്ങളിലും എൻ.എഫ്.എസ്.എ (NFSA) ഗോഡൗണുകളിലും ഡിപ്പോകളിലുമാണ് കമ്മീഷൻ നേരിട്ടെത്തി പരിശോധന നടത്തുന്നത്. പൊതുവിതരണ സംവിധാനത്തിന്റെയും
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെയും പ്രവർത്തനം വിലയിരുത്തുന്നതിനും, സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനുമാണ് സന്ദർശനം.
















