പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്കയുണ്ടെന്ന് ചാണ്ടി ഉമ്മൻ. സ്ട്രോങ് റൂമിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ല.
സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. സ്‌ട്രോങ് റൂമിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പരാതിപ്പെട്ടിരുന്നു. പരാതിപ്പെട്ടതിന് ശേഷം നടപടിയുണ്ടായി.
പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഒരേ ഹാളിൽ. സൗകര്യം കുറവ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ ഫലം വന്നതിനുശേഷം പറയാമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
















