പാലക്കാട് മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. അഞ്ചുപേർ സഞ്ചരിച്ചിരുന്ന കാറിലെ യാത്രാക്കാരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ചൊവ്വാഴ്ച അർധരാത്രി 12.30-ഓടെയാണ് ദാരുണമായ സംഭവം നടന്നത്. ഷൊർണ്ണൂരിൽ നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന കാർ മനിശ്ശേരിയിൽ വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ
മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിൽ നിന്ന് നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.















