രാജ്യത്ത് അരിവില വർധിക്കുകയും അരിക്ഷാമം രൂക്ഷമാകുകയും ചെയ്യുന്നതിനിടെ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. എഥനോൾ ഉൽപ്പാദനം കൂട്ടാനായി അരിമില്ലുകളിൽ നിന്ന് കൂടുതൽ
നുറുക്കരി സംഭരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി റേഷൻ അരിയിലടക്കം അനുവദനീയമായ നുറുക്കരിയുടെ അളവ് 16 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്ക് (മൂന്നിലൊന്നായി) കുറയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.
അരിയുടെ ഗുണനിലവാരം കൂട്ടാനാണ് ഈ മാറ്റമെന്നാണ് പൊതുവിതരണ മന്ത്രാലയം വിശദീകരിക്കുന്നത്. എന്നാൽ എഥനോൾ നിർമ്മാണത്തിനായി നുറുക്കരി വ്യാപകമായി ശേഖരിക്കുന്നത് പൊതുവിതരണത്തിനുള്ള അരി ലഭ്യതയിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് ആശങ്ക. അതിനിടെ, സ്റ്റോക്ക് വിവരങ്ങൾ പ്രതിവാരം വെളിപ്പെടുത്താൻ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. സംസ്ഥാനത്ത് സപ്ലൈകോയും പുതിയ പരിഷ്കാരം നടപ്പിലാക്കാനുള്ള നീക്കങ്ങളിലാണ്. ഇതിനായി 42 അരിമില്ലുകളുമായി സപ്ലൈകോ ധാരണയിലെത്തിയിട്ടുണ്ട്















