📰👉 ഉപഭോക്താക്കള്‍ അടക്കമുളളവര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മന്ത്രി മോന്‍സ് ജോസഫ്. പത്തനംതിട്ടയില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തില്‍ മന്ത്രി ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരെ ശകാരിക്കുകയും ചെയ്തു.
📰👉 സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ കേസെടുക്കാൻ ഉത്തരവിടുംമുമ്പ് ഹൈക്കോടതി പിണറായി വിജയന്റെ വാദം കേൾക്കണമായിരുന്നുവെന്ന് സുപ്രീം കോടതി. അഴിമതി നിരോധന നിയമ പ്രകാരം പൊതുപ്രവർത്തകർക്കെതിരെ കേസുകൾ എടുക്കാൻ ഉത്തരവിടുന്നതിന് മുമ്പ് കോടതികൾ അവരുടെ വാദം കേൾക്കണം.
📰👉 മറ്റ് അന്വേഷണ ഏജൻസികൾ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇടപെടരുതെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
📰👉 ഭരണക്ഷമത വർധിപ്പിക്കുന്നതിനും സർവീസിൽ തുടരുന്നത് ജനഹിതത്തിന് അനുയോജ്യമല്ലെന്ന് കരുതുന്ന ജീവനക്കാരെ ഒഴിവാക്കുന്നതിനുമായി നിർബന്ധിത വിരമിക്കൽ നടപ്പിലാക്കാൻ സർക്കാരിന് വിപുലമായ അധികാരമുണ്ടെന്ന് വ്യക്തമാക്കി സുപ്രീംകോടതി.
📰👉 ശൈത്യകാലം ആരംഭിച്ചതോടെ ഉത്തരേന്ത്യയിലും പാകിസ്താനിലും അന്തരീക്ഷ മലിനീകരണവും പുകമഞ്ഞും അതീവ ഗുരുതര അവസ്ഥയിലെത്തിയതായി വ്യക്തമാക്കുന്ന ഉപഗ്രഹചിത്രം പുറത്തുവിട്ട് നാസ. നാസയുടെ ‘മോഡിസ്’ ഉപഗ്രഹമാണ് ചിത്രം പകർത്തിയത്.
📰👉 പരീക്ഷ ക്രമക്കേടില്‍ പി എസ് സി ചെയര്മാന് എം ആര് ബൈജു ചോദ്യം ചെയ്യലിന് ഹാജരായില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം
📰👉 പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്ഐആർ) നടപടികളുടെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട കേരളത്തിലുള്ളവർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അവസരം നൽകി തെരഞ്ഞെടുപ്പു കമ്മിഷൻ. വോട്ടറാണെന്നു തെളിയിക്കുന്ന രേഖകൾ സഹിതം പേരു ചേർക്കാൻ അവസരം ഒരുക്കുകയാണ്.
📰👉 സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ഓട്ടോ-ടാക്സി തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തും. ഇന്ന് അര്‍ധരാത്രി 12 മുതല്‍ നാളെ അര്‍ധരാത്രി വരെ 24 മണിക്കൂറാണ് പണിമുടക്ക്
📰👉 പശ്ചിമ ബംഗാൾ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തിയാൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് 275 എം.എൽ.എമാരുടെ പിന്തുണ ലഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ടിക്കറ്റിൽ ജയിച്ച 64 എം.എൽ.എമാർ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
📰👉 കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രക്ഷിതാക്കള്‍ വാഹനം വില്‍ക്കുകയാണ് നല്ലതെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍. കുട്ടികള്‍ക്ക് വാഹനം നല്കുന്ന രക്ഷിതാക്കളാണ് ഉത്തരവാദികള്‍















