ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ‘ഭക്ഷ്യസുരക്ഷ നഗരം’ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ക്ലാസുകൾ നടത്തിയത്.
മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയബറ്റിക്സ് വിഭാഗം മാനേജർ റിന്റ റോയി ക്ലാസുകൾക്ക് നേതൃത്വം നൽകി. സുരക്ഷിതവും പോഷകസമ്പന്നവുമായ ഭക്ഷണശീലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളെ തടയുന്നതിനെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം വളർത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.















