സനാ: യെമനിൽ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയുടെ പിന്തുണയുള്ള ഔദ്യോഗിക ഭരണകൂടത്തിന്റെ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകുന്നു. തന്ത്രപ്രധാനമായ ബാബ് അൽ മൻഡെപ് (Bab-el-Mandeb) കടലിടുക്കിനെ ചുറ്റിപ്പറ്റിയാണ് നിലവിൽ പ്രധാന പോരാട്ടങ്ങൾ നടക്കുന്നത്.
ആഗോള കപ്പൽ ഗതാഗതത്തിലും അന്താരാഷ്ട്ര വ്യാപാരത്തിലും നിർണ്ണായക സ്ഥാനമുള്ള ഈ സമുദ്രപാതയിലെ ഹൂതി സാന്നിധ്യം അവസാനിപ്പിക്കുകയും കടലിടുക്ക് പൂർണ്ണമായി മോചിപ്പിക്കുകയുമാണ് യെമനി സേനയുടെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിൽ ഈ മേഖലയിൽ പോരാട്ടം ഇനിയും കടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.















