പാലാ രൂപത അന്ത്യാളം സെന്റ് മാത്യുസ് ഇടവകാംഗമായ പി.ഒ. പീറ്റർ പാറയിലിന്റെ (69) നിര്യാണത്തിൽ വിവിധ സംഘടനകളും വ്യക്തികളും അനുശോചിച്ചു. ഡി.സി.എം.എസിന്റെ (DCMS) വിവിധ നിലകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം സംഘടനയുടെ സ്റ്റേറ്റ് പ്രസിഡന്റ്, സ്റ്റേറ്റ് ജനറൽ സെക്രട്ടറി, സ്റ്റേറ്റ് ഓർഗനൈസർ, പാലാ രൂപത പ്രസിഡന്റ്, പാലാ രൂപത ഓർഗനൈസർ എന്നീ പ്രമുഖ പദവികൾ അലങ്കരിച്ചിട്ടുണ്ട്.
സംസ്കാര ചടങ്ങുകൾ:
നാളെ (ബുധൻ, 07-10-2026) രാവിലെ 8:30-ന് ഭവനത്തിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് ഉച്ചയ്ക്ക് 1:00-ന് ഭവനത്തിലും 1:30-ന് ഇടവക ദേവാലയത്തിലും മൃതസംസ്കാര ശുശ്രുഷകൾ നടക്കും.
ഉച്ചകഴിഞ്ഞ് 2:30-ന് പാലാ രൂപത അന്ത്യാളം സെന്റ് മാത്യുസ് ഇടവക പള്ളിയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ഔദ്യോഗിക മതസംസ്കാര കർമ്മങ്ങൾ നിർവഹിക്കുന്നതാണ്.















