പാലാ: ലഹരിമുക്ത ക്യാമ്പസിനായി മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവെച്ചതിന് സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്. കോളേജിലെ ആന്റി നാർക്കോട്ടിക് ക്ലബ്ബ് കോർഡിനേറ്റർ ഡോ. ജസ്റ്റിൻ ജോസ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോണിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ക്യാമ്പസിനുള്ളിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികളും വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവുമാണ് പാലാ സെന്റ് തോമസ് കോളേജിനെ ഈ സംസ്ഥാനതല അംഗീകാരത്തിന് അർഹമാക്കിയത്. നേട്ടത്തിൽ ആന്റി നാർക്കോട്ടിക് ക്ലബ്ബിനെയും കോളേജ് അധികൃതരെയും അധ്യാപകരെയും വിദ്യാർത്ഥികൾ അഭിനന്ദിച്ചു.















