പാലാ: കേരള സംസ്ഥാന എക്സൈസ് വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ലഹരി വിരുദ്ധ പ്രസംഗ മത്സരത്തിൽ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന് തിളക്കമാർന്ന വിജയം. ഒന്നാം വർഷ എം.എ. ഇംഗ്ലീഷ് വിദ്യാർത്ഥിനി ലീനു കെ. ജോസ് മത്സരത്തിൽ ഒന്നാം സ്ഥാനവും 25,000 രൂപയുടെ ക്യാഷ് അവാർഡും കരസ്ഥമാക്കി.
സംസ്ഥാനത്തെ വിവിധ കോളേജുകളിൽ നിന്നുള്ള മികച്ച പ്രസംഗകരുമായി മാറ്റുരച്ചാണ് ലീനു ഈ പ്രമുഖ നേട്ടം സ്വന്തമാക്കിയത്. ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും യുവജന പങ്കാളിത്തവും മുൻനിർത്തി സംഘടിപ്പിച്ച മത്സരത്തിലെ നേട്ടത്തിൽ ലീനുവിനെ കോളേജ് അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു.















