👉📰 വൈകുന്നേരങ്ങളിലെ വേണാട് എക്സ്പ്രസിലെ രൂക്ഷമായ യാത്രാതിരക്കിന് പരിഹാരം കാണുന്നതിനായി എറണാകുളം–കോട്ടയം–ചെങ്ങന്നൂർ വഴി കൊല്ലത്തേക്ക് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയത്തിൽ നിന്ന് അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി.
👉📰 പഞ്ചാബിൽ പഠനയാത്രയ്ക്കുപോയ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സ് മറിഞ്ഞുണ്ടായ അപകടത്തിൽ കടുത്തുരുത്തി സ്വദേശിനിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കടുത്തുരുത്തി പൂഴിക്കോൽ കൊരക്കാലായിൽ ജോസ്ന ജോർജ്(22)ആണ് മരിച്ചത്.
👉📰 ഇടുക്കിയിലെ വനാതിര്‍ത്തികളിലെ തടസം നീക്കല്‍ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. കുമളിയില്‍ വനം-വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
👉📰 ജെറ്റ് ഇന്ധന വില വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഇന്ധന സർചാർജ് വർദ്ധിപ്പിക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ അറിയിച്ചു.
👉📰 മെസിയുടെ പേരിലെ തട്ടിപ്പിൽ അഴിമതി നിരോധന നിയമവകുപ്പ് ചുമത്തിയും കേസെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട്. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയത്
👉📰 തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ‘തായ്മാമൻ തങ്കമോതിരം’ പദ്ധതിപ്രകാരം കുഞ്ഞിന് മോതിരം നൽകിയില്ലെന്ന് ആരോപിച്ച് നഴ്സിനെയും മറ്റുരണ്ടുപേരെയും ആക്രമിച്ചു. കുംഭകോണത്തിനടുത്ത് പട്ടേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് അലമേലുവിനും ഒപ്പമുണ്ടായിരുന്ന രണ്ടു പേർക്കുമെതിരേയാണ് സമത്വപുരം സ്വദേശി മദൻ ആക്രമണം
👉📰 ആഴ്ചകൾ നീണ്ട തെരച്ചിലിനൊടുവിൽ നേപ്പാൾ സർക്കാർ രക്ഷാപ്രവർത്തനങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചു.
ഓഗസ്റ്റ് 26നുണ്ടായ ഭീകരമായ പ്രളയത്തിന് 40 ദിവസങ്ങൾക്കുശേഷമാണ് ഇനി രക്ഷാപ്രവർത്തനം തുടരേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചത്.
👉📰 2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം കാൾ ഡെയ്സെറോത്ത്(54), പീറ്റർ ഹെഗമാൻ(71), ജോർജ് നാഗൽ(73) എന്നിവർക്ക്. തലച്ചോറിലെ വ്യക്തിഗത നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സംവിധാനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം ലഭിച്ചത്.
👉📰 വോട്ടർപ്പട്ടികയിൽ പേരുചേർക്കുന്നതിനായി എസ്.ഐ.ആർ. പ്രക്രിയയിൽ ഉപയോഗിക്കുന്ന ‘ഫാം 6’-ന്റെ പരിഷ്കരിച്ച പതിപ്പിന് സുപ്രീംകോടതി അംഗീകാരം നൽകിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.















