കടുത്തുരുത്തി . മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി കോളജ് ഓഫ് അപ്ലൈഡ് സയൻസസിന്റെ ( ഐ.എച്ച്.ആർ.ഡി) രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഞീഴൂർ പഞ്ചായത്തുമായി സഹകരിച്ചു പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സൗജന്യ മെഗാമെഡിക്കൽ
ക്യാമ്പ് നടത്തി. മാർ സ്ലീവാ മെഡിസിറ്റിയിലെ അലോപ്പതി, ആയുർവേദ, ഹോമിയോ വിഭാഗങ്ങൾ പങ്കെടുത്തു. പ്രിൻസിപ്പൽ ബെറ്റി മാത്യുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ കെ.ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലേഖ മണിലാൽ, ബ്ലോക്ക്
പഞ്ചായത്ത് അംഗം ബോബൻ മഞ്ഞളാമലയിൽ,പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ടോമി, ദേവരാജൻ ,എൻ.എസ്.എസ് ഡിസ്ട്രിക്റ്റ്സ് കോ ഓർഡിനേറ്റർ രേവതി.എസ്., ഹെൽത്ത് ക്ലബ്ബ് കോഓർഡിനേറ്റർ ആര്യ.എം.വിജയൻ എന്നിവർ പ്രസംഗിച്ചു.
















