👉📰 ഇസ്രായേലിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശത്രുക്കൾ ആക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനയുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ തങ്ങളോട് മുട്ടാൻ നിൽക്കേണ്ടെന്നും ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ശത്രുക്കളെ ഇസ്രായേൽ സൈന്യം തേടിപ്പിടിച്ചിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.
👉📰 കാൻസർ മരുന്നുകൾ ഉൾപ്പടെയുള്ള ജീവൻരക്ഷാ മരുന്നുകളുടെ വിലനിയന്ത്രണ സംവിധാനത്തിലെ ഗുരുതര പോരായ്മകളിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. അമിതവില രോഗികളോടുള്ള ‘പകൽക്കൊള്ള’ യാണെന്നു നിരീക്ഷിച്ചു.
👉📰 കോട്ടയം രാമപുരത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ കൂടപ്പുലം ഇണ്ടികുഴിയില്‍ ബിബിറ്റ് ജോയിയുടെ മകള്‍ ക്രിസ്റ്റീന ആണ് മരിച്ചത്. മുലപ്പാല്‍ കുടിക്കുന്നതിനിടെ നെറുകയില്‍ കുടുങ്ങുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
👉📰 ഡി.ആർ.കോംഗോയിലെ എബോള കേസുകളുടെ എണ്ണം 8,000 കടന്നതായി ഡി.ആർ.സി. ആരോഗ്യവിഭാഗം അറിയിച്ചു. രോഗം ഇപ്പോഴും ആശങ്കപ്പെടുത്തുന്നതരത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകി.
👉📰 തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ (എസ്ഐആർ) ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഉടൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സംഭവത്തിൽ കമ്മീഷനുമേൽ സമ്മർദം ചെലുത്തിയതിന്റെ ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
👉📰 കഴിഞ്ഞ ആറ് മാസമായി റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റാത്ത 1.58 കോടി നിർജീവ റേഷൻ കാർഡുകൾ ഒക്ടോബർ മുതൽ കേന്ദ്രസർക്കാർ താത്കാലികമായി നിഷ്ക്രിയമാക്കുന്നു. പൊതുവിതരണ ശൃംഖലയിലെ ക്രമക്കേടുകൾ തടയുന്നതിനും വ്യാജവും അർഹതയില്ലാത്തതുമായ കാർഡുകൾ ഒഴിവാക്കുന്നതിനാണ് ഈ നടപടി.
👉📰 അരുണാചൽ പ്രദേശിലെ ചാങ്ലാങ് ജില്ലയിൽ ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം പട്രോളിങ് സംഘത്തിനുനേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ അറിയിച്ചു.
👉📰 സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം വേണമെന്ന ചട്ടം പുനഃപരിശോധിക്കാൻ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിക്ക് സർക്കാർ നിർദേശം നൽകി. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
👉📰 വാട്സാപ്പ് ബിസിനസ് പ്ലാറ്റ്ഫോമിലെ നിരക്കുകളിൽ മെറ്റ മാറ്റംവരുത്തുന്നു. മുൻപ് സൗജന്യമായിരുന്ന ചില സന്ദേശങ്ങൾക്ക് ഇനി മുതൽ വാണിജ്യ സ്ഥാപനങ്ങൾ പണം നൽകേണ്ടിവരും
👉📰 റെയിൽവേയുടെ വരുമാനത്തിൽ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിൻ കുതിക്കുന്നു. കേരളത്തിലെ രണ്ടു ജോഡി വന്ദേ ഭാരത് എക്സ്പ്രസുകൾ 10 സ്റ്റേഷനുകളിൽനിന്ന് 249.65 കോടി രൂപയാണ് നേടിയത്. 2024 – 25ൽ 166.5 കോടി രൂപയായിരുന്നു കേരളത്തിലെ രണ്ടു വന്ദേ ഭാരതുകളിൽ നിന്നുള്ള വരുമാനം.















