കോട്ടയം: ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ നടത്തുകയും, 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കാതിരിക്കുകയും ചെയ്ത വിമുക്ത ഭടന്മാർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് പുതുക്കാൻ പ്രത്യേക അവസരം.
താല്പര്യമുള്ളവർ സെപ്റ്റംബർ 30-നകം ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0481-2371187.















