പാലാ: ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ വിവിധ പരിപാടികളോടെ ലോക ഹൃദയദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ. മാത്യു തെക്കേൽ നിർവ്വഹിച്ചു. കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ. രാംദാസ് നായിക് ചടങ്ങിൽ ഹൃദയദിന സന്ദേശം നൽകി.
ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, കാർഡിയാക് സയൻസസ് വിഭാഗം സീനിയർ കൺസൾട്ടന്റ് പ്രഫ. ഡോ. രാജു ജോർജ്, കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കൃഷ്ണൻ സി, മെഡിക്കൽ സൂപ്രണ്ട് ഡോ. നിതീഷ് പി.എൻ തുടങ്ങിയവർ സംസാരിച്ചു.
കാർഡിയാക് സയൻസസ് വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ബിബി ചാക്കോ ഒളരി, ഡോ. രാജീവ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടർമാരായ റവ.ഫാ. ജോസ് കീരഞ്ചിറ, റവ.ഡോ. ജോസഫ് കരികുളം, റവ.ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ഡോ. മാത്യു ചേന്നാട്ട്, റവ.ഫാ. മാത്യു തുരുത്തിപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.















