വനിതാ സംവരണ ബില്ല് പാസാവാത്തതിനെതിരെ മുബൈയില്‍ ബിജെപി നടത്തിയ റാലി മൂലം ഗതാഗത തടസമുണ്ടായതില്‍ മന്ത്രിയെ ചോദ്യം ചെയ്ത യുവതി സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മന്ത്രി ഗിരീഷ് മഹാജന് മുന്നിലേക്ക് രോഷത്തോടെയെത്തി ചോദ്യം ചോദിക്കുന്ന യുവതിയുടെ
വിഡിയോയാണ് വൈറലായത്. മറ്റൊരു ഗ്രൗണ്ട് ഉണ്ടായിട്ടും റോഡില്‍ ഗതാഗത തടസ്സം ഉണ്ടാക്കി റാലി നടത്തിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഗതാഗത തടസമുണ്ടാക്കി വഴിയില്‍ നില്‍ക്കാതെ ഇറങ്ങിപ്പോകാന്‍ പറഞ്ഞ് മന്ത്രിക്ക്
മുന്നില്‍ പൊട്ടിത്തെറിച്ച യുവതി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുപോലും എളുപ്പത്തില്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. ദൃശ്യങ്ങള്‍ വൈറല്‍ ആയതോടെ യുവതി അനുകൂലിച്ചു പ്രതികൂലിച്ചും രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തി.















