കുറവിലങ്ങാട്: ഫാമിലി അപ്പോസ്തലേറ്റ് പാലാ രൂപതയുടെ ആഭിമുഖ്യത്തിലുള്ള കുടുംബസംഗമവും ഫാമിലി ട്രീ ഉദ്ഘാടനവും കുറവിലങ്ങാട്ട് നടന്നു. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം
ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയ പാരിഷ് ഹാളിൽ വെച്ച് 2026 ജൂലൈ 19 ഞായറാഴ്ചയാണ് സമ്മേളനം സംഘടിപ്പിച്ചത്. പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കുടുംബസംഗമത്തിന്റെയും ഫാമിലി ട്രീയുടെയും ഉദ്ഘാടനം നിർവഹിച്ചു.
പാലാ രൂപത വികാരി ജനറാൾ വെരി റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാമിലി അപ്പോസ്തലേറ്റ് പാലാ ഡയറക്ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ സ്വാഗതപ്രസംഗം നടത്തി.















