ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി. 12 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. ആളപായമോ കാര്യമായ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഖുസെസ്താൻ ഗവർണർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് നിർദേശം
നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയാണ് ഖുസെസ്താൻ.അറേബ്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ തമ്മിൽ കൂട്ടിമുട്ടുന്ന അതിർത്തിയിലാണ് രാജ്യം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ, ലോകത്ത് ഏറ്റവും കൂടുതൽ ഭൂചലന സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഇറാൻ.















