പ്ലാശനാൽ : ധൃതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യക്ക് അനുസൃതമായി കേരളത്തിലെ വിദ്യാഭ്യാസത്തെ പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസത്തെ മാറ്റി എടുക്കുവാൻ മുഖ്യമന്ത്രി ശ്രീ. വിഡി സതീശന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ “Excellence Award Meet 2026”
ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 – 26 വർഷത്തിൽ ഹയർ സെക്കണ്ടറി/ SSLC/ AISSE/ ICSE/ CBSE ആദ്യ ചാൻസിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയതും, ഡിഗ്രീ കോഴ്സുകൾക്ക് റാങ്ക് നേടിയതും, LSS, USS പരീക്ഷകളിൽ വിജയിച്ചതും, കലാകായിക മേഖലകളിൽ മികവ് തെളിയിച്ചതുമായ വിദ്യാർത്ഥികളെ മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീ. ഷിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജോമി ബെന്നി, വൈസ് പ്രസിഡന്റ് ശ്രീ. അനിൽകുമാർ ഡി മഞ്ഞപ്പള്ളിൽ, സെക്രട്ടറി ശ്രീ അനിൽകുമാർ പി പി, ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, ശ്രീ. ഗോപാലകൃഷ്ണൻ നായർ എം, കുമാരി സാന്ദ്രാ ഷോബിൻ, കുമാരി ലീനു കെ ജോസ് എന്നിവർ സംസാരിച്ചു.















