പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ പി.എസ്.സി ചെയർമാനും അംഗങ്ങളും ഭിന്നമൊഴി നൽകി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും കൂട്ടായാണ് എടുത്തതെന്ന് പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു മൊഴി നൽകി. എന്നാൽ, പല പ്രധാന തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്കാണ് എടുക്കുന്നതെന്നാണ് ചില കമ്മീഷൻ അംഗങ്ങൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരിക്കുന്നത്.
കേസിലെ പ്രധാന പ്രതിയായ അഡീഷണൽ ചീഫ് സെക്രട്ടറി ആർ. ഹരിയും ചെയർമാൻ എം.ആർ. ബൈജുവും തമ്മിൽ വലിയ അടുപ്പത്തിലാണെന്നും ചില അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്.















