ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെട്ടില്ല. നിലവില്‍ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് മിനി പുഷ്‌കര്‍ണ്ണയാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി
ജൂലൈ 24ന് പരിഗണിക്കും. അടിയന്തര സാഹചര്യം മൂലമാണ് സോനത്തിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ആരോഗ്യം മോശമായിട്ടും സോനം
നേരിട്ട് ആശുപത്രിയില്‍ പ്രവേശിക്കാന്‍ തയാറായില്ല. ഈ സാഹചര്യത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ചികിത്സാ കാര്യങ്ങളില്‍ അന്തിമ തീരുമാനം മെഡിക്കല്‍ സംഘത്തിന്റേതാണ്.















