പാലാ: കോടതി വിധിയിലൂടെ അടച്ചുപൂട്ടിയ ഡമ്പിംഗ് ഗ്രൗണ്ട് പിൻവാതിലിലൂടെ വീണ്ടും തുറന്ന് മാലിന്യം നിക്ഷേപിക്കാനുള്ള നീക്കത്തെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ബിജെപി. ജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ഗുരുതരമായി ബാധിക്കുന്ന നടപടികളുമായി മുന്നോട്ടുപോയാൽ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി.
ഡമ്പിംഗ് ഗ്രൗണ്ട് വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമിതി നടത്തി പ്രതിഷേധ യോഗം ബി ജെ പി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ് ഉദ്ഘാടനം ചെയ്തു.
ഏത് സാഹചര്യത്തിലും, ഏത് തരത്തിലും ഡമ്പിംഗ് ഗ്രൗണ്ടിൽ വീണ്ടും മാലിന്യം നിക്ഷേപിക്കാൻ അനുവദിക്കില്ല. ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും തകർക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ല. കോടതി വിധിയിലൂടെ അടച്ചുപൂട്ടിയ ഡമ്പിംഗ് ഗ്രൗണ്ട് പിൻവാതിലിലൂടെ തുറക്കാനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരം നീക്കങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ശക്തമായ പ്രതിരോധവുമായി ജനകീയ സമിതിയും ബിജെപിയും മുന്നോട്ടുപോകുമെന്നും അഡ്വ. ജി. അനീഷ് ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ അടച്ചുപൂട്ടിയ ഡമ്പിംഗ് ഗ്രൗണ്ട് വീണ്ടും തുറന്ന് മാലിന്യം നിക്ഷേപിക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി ചെറുക്കുമെന്ന് യോഗത്തിൽ നേതാക്കൾ പ്രഖ്യാപിച്ചു. ജനങ്ങളുടെ ആശങ്കകൾ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും പാലായിലെ ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി ബിജെപി ഏതറ്റം വരെയും പോരാടുമെന്നും നേതാക്കൾ വ്യക്തമാക്കി.
മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ പി.ആർ., വാർഡ് കൗൺസിലർ സെബാസ്റ്റ്യൻ പനയ്ക്കൽമണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മഞ്ചേരിൽ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സണ്ണി മാത്യു കുറിച്ചിയിൽ, ശുഭ സുന്ദർ രാജ്,
കെ ജെ തോമസ് | ജോയി പൊട്ടൻ കുളം ബാബു കല്ലുറുമ്പിൽ, തോമസ് പാതി പുരയിടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
ഡമ്പിംഗ് ഗ്രൗണ്ട് വീണ്ടും തുറക്കാനുള്ള ഏത് നീക്കത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണം. ജനവികാരം മാനിക്കാതെ മുന്നോട്ടുപോയാൽ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പോടെയാണ് ബിജെപി പ്രതിഷേധം















