പാലാരിവട്ടം : കെ.സി.ബി.സി. ലേബർ കമ്മീഷന്റെ ഔദ്യോഗിക തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെന്റ് (KLM) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 2026 ജൂലൈ 18, 19 തീയതികളിലായി പി.ഒ.സി.യിൽ സംഘടിപ്പിച്ച സംസ്ഥാന റിസോഴ്‌സ് ടീം ക്യാമ്പ് സി.ബി.സി.ഐ. അസിസ്റ്റന്റ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ. മൈക്കിൾ പുളിക്കൽ CMI ഉദ്ഘാടനം ചെയ്തു.
കെ.എൽ.എം. സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു ഊക്കൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈൻ സി., വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് ബെറ്റ്സി ബ്ലെയ്സ്, വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പാലംപറമ്പിൽ, മുൻ സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി, സോണൽ സെക്രട്ടറിമാരായ ആന്റണി പാലിമറ്റം, പീറ്റർ കൊളക്കാട്ട്, ബിജു ചിറയത്ത്, ബീന ഡി., സിസ്റ്റർ ലീന എന്നിവർ ആശംസകളും സന്ദേശങ്ങളും നൽകി.
പ്രശസ്ത ട്രെയിനർമാരായ ജോസഫ് ജൂഡ്, ജോയി ഗോതുരുത്ത്, അലക്സ് താളൂപാടത്ത്, ഡോ. ഗ്രിഗറി പോൾ, ബാബു തണ്ണിക്കോട്ട് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. തൊഴിലാളി നേതൃത്വശേഷി, സംഘടനാ ശാക്തീകരണം, സാമൂഹിക പ്രതിബദ്ധത എന്നിവ ലക്ഷ്യമാക്കി സംഘടിപ്പിച്ച ക്യാമ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.















