കുറവിലങ്ങാട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നത് ഒരു ഉപകരണം മാത്രമാണെന്നും, അതിനെ പൂർണ്ണമായി എടുത്തുമാറ്റുകയല്ല, മറിച്ച് അതിലെ വിഷാംശം എടുത്തുമാറ്റുകയാണ് വേണ്ടതെന്ന് ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നതായി പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. കുറവിലങ്ങാട്ട് നടന്ന ഫാമിലി അപ്പോസ്തലേറ്റ് പാലാ രൂപത കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ യുഗത്തിൽ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കുടുംബബന്ധങ്ങൾ ശക്തമാക്കേണ്ടതിനെക്കുറിച്ചും ബിഷപ്പ് ഓർമ്മിപ്പിച്ചു.















