ഇന്ത്യാ സഖ്യത്തിന്റെ മോക്ക് പാര്‍ലമെന്‍റിനെ പ്രതിരോധിക്കാന്‍ ബദല്‍ മോക്ക് പാര്‍ലമെന്‍റ്. എന്‍ ഡി എം സി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സിറ്റിസണ്‍ ഫോര്‍ ഡെമോക്രസിയെന്ന സംഘടനയാണ് മോക്ക് പാര്‍ലമെന്‍റ് നടത്തുന്നത്. ഇന്ത്യാ സഖ്യം ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുന്ന അതേ സമയമായിരിക്കും പരിപാടി. രാഹുല്‍ ഗാന്ധിയടക്കം കോണ്‍ഗ്രസ് എം പിമാരുടെ ജനാധിപത്യ
വിരുദ്ധത തുറന്ന് കാട്ടുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിക്ക് ബി ജെ പി പിന്തുണയുണ്ടെന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നാളെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ പ്രതീകാത്മക പരസ്യ വിചാരണ നടത്തുക.രാംലീല മൈതാനത്തും ദില്ലിയിലെ അശോക ഹോട്ടലിലും അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ്
കോൺഗ്രസ് അധ്യക്ഷന്റെ വീടിന് മുന്നിലെ പുൽത്തകിടിയിലേക്ക് പ്രതിപക്ഷം പ്രതീകാത്മക വിചാരണ മാറ്റിയത്. ഇന്ത്യാ സഖ്യ എം പിമാർക്ക് പുറമെ, സഖ്യകക്ഷി നേതാക്കൾ വിരമിച്ച ജഡ്ജിമാർ, പൗരാവകാശ സംഘടന പ്രവർത്തകർ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതിനിടെ നവംബര്‍ ഒന്നിലെ റാലി മാറ്റണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ സംഘടന അഖിലേഷ് യാദവ്, മമത ബാനര്‍ജി തുടങ്ങിയ നേതാക്കള്‍ക്ക് കത്തയച്ചു. മൂന്ന് തവണ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെങ്കിലും അവഗണിച്ചിരുന്നു.















