ഏറ്റുമാനൂർ ഉപജില്ലാ കലോത്സവമായ ‘ബെസ്രൗമ ഫെസ്റ്റ് 2K26’-ന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു. നവംബർ 2, 3, 4, 5 തീയതികളിലായി മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് ഉപജില്ലാ കലോത്സവം അരങ്ങേറുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ്, ഏറ്റുമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീജ പി. ഗോപാൽ, കലോത്സവം ജനറൽ കൺവീനർ ഫാ. ജോസഫ് പി. ജെ എന്നിവർ സംയുക്തമായാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്.















