രാഷ്ട്രീയത്തിന്റെ പേരിൽ സൗജന്യ ഭക്ഷണ വിതരണം അനുവദിക്കാതിരിക്കരുതെന്ന് മുൻ മന്ത്രി പി രാജീവ്. സൗജന്യ ഭക്ഷണ വിതരണം അനുവദിക്കാതിരുന്നാൽ അത് സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും പി രാജീവ് പറഞ്ഞു.ഡിവൈഎഫ്ഐ നടത്തിയ പ്രവർത്തനങ്ങൾ പിന്നീട്
പലരും മാതൃകയാക്കിയിട്ടുണ്ട്. കേരളത്തിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അണിനിരന്നിട്ടുള്ള പ്രവർത്തനങ്ങളിൽ ഒന്ന് തന്നെയാണ് പൊതിച്ചോർ വിതരണം. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ആദ്യമായി ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം ആരംഭിച്ചത്. അന്ന് മുതൽ നല്ല പ്രശംസ ലഭിച്ചിരുന്ന പദ്ധതിയാണിത്. എല്ലാവരും അതിനായി സഹകരിക്കുകയും
ചെയ്തിരുന്നു. അങ്ങിനെയാണ് പദ്ധതി മറ്റ് പല മെഡിക്കൽ കോളജുകളിലേക്കുമായി വ്യാപിപ്പിച്ചത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ നല്ല പദ്ധതികൾ ഇല്ലാതാക്കിയാൽ അതിന്റെ ദോഷം സർക്കാരിന് തന്നെയാണ് പി രാജീവ് കൂട്ടിച്ചേർത്തു.















