ഓപ്പറേഷൻ തൂഫാനിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് *SMYM കൊഴുവനാൽ ഫൊറോനയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന *ഉണർവ്വ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി.
സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ, കൊഴുവനാലിൽ നടന്ന പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സോണി തോമസ് ഉദ്ഘാടനം ചെയ്തു.
SMYM കൊഴുവനാൽ ഫൊറോന പ്രസിഡന്റ് ജിന്റാ ജോസഫ് അധ്യക്ഷത വഹിച്ചു. പാലാ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ശ്രീ. സുരേഷ്‌കുമാർ ഡി. എസ്. ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങൾ, ലഹരിയുടെ നിയമപരമായ പ്രത്യാഘാതങ്ങൾ, വിദ്യാർത്ഥികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു.
വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ അവബോധം വളർത്തുന്നതിനും ലഹരിമുക്ത സമൂഹം രൂപപ്പെടുത്തുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
SMYM കൊഴുവനാൽ ഫൊറോനയുടെ നേതൃത്വത്തിൽ ഫൊറോനയ്ക്ക് കീഴിലുള്ള വിവിധ വിദ്യാലയങ്ങളിൽ ഉണർവ്വ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ ഘട്ടംഘട്ടമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.















