കോട്ടയം: കനത്ത മഴയെത്തുടർന്നുണ്ടായ അപകടത്തിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് മരണമടഞ്ഞ പൂഞ്ഞാർ തെക്കേക്കര ചേലകാട്ട് ജോസഫിന്റെ (68) മൃതദേഹം സംസ്കരിച്ചു. സംസ്കാര ചടങ്ങുകൾ പെരിങ്ങളം തിരുഹൃദയ പള്ളി സെമിത്തേരിയിൽ നടന്നു. ജനപ്രതിനിധികളും നാടൊന്നാകെയും പള്ളിയിലെത്തി അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.
പാലാ ജനറൽ ആശുപത്രിയിൽ ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുനൽകിയത്. ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയിലാണ് ജോസഫിന്റെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ദുരന്തമുണ്ടായത്.















