spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 22

spot_img

Date:

👉📰 സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ അന്തമാൻ കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദങ്ങളുടെ സ്വാധീനഫലമായി ഈ മാസം 24 മുതൽ മഴ വീണ്ടും ശക്തമാകും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലടക്കം ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

👉📰 സംസ്ഥാനത്ത് തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത രീതിയിലും അവർക്ക് ദ്രോഹകരമല്ലാത്ത വിധത്തിലും മാത്രമേ കേന്ദ്ര ലേബർ കോഡ് നടപ്പിലാക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

👉📰 കേരളത്തിൽ നിലവിൽ 20,000 കോടിയിലധികം രൂപയുടെ റെയിൽവേ വികസന പദ്ധതികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം വലിയ തടസ്സമായി തുടരുന്നു. ആവശ്യമായ 618 ഹെക്ടർ ഭൂമിയിൽ 78 ഹെക്ടർ (13 ശതമാനം) മാത്രമാണ് ഇതുവരെ സർക്കാരിന് ഏറ്റെടുക്കാൻ സാധിച്ചിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

👉📰 തിരുവനന്തപുരം കോർപറേഷനിൽ വ്യാജ കെട്ടിട നികുതി സർട്ടിഫിക്കറ്റ് നിർമ്മിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. വലിയവിള വാർഡിൽ നിന്നാണ് വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് കൗൺസിലർ വി. വി. രാജേഷ് ആരോപിച്ചിരുന്നു.

👉📰 അടുത്ത മാസം (ഒക്ടോബർ) 1 മുതൽ ഗാർഹിക പാചകവാതക സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിന് ആധാർ അധിഷ്ഠിത ബയോമെട്രിക് ഒതന്റിക്കേഷൻ നിർബന്ധമാക്കി. ഇത് പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് സബ്സിഡി ആനുകൂല്യം ലഭിക്കില്ല. അതിനിടെ, വിപണിയിൽ പാചകവാതക വിതരണം സാധാരണ നിലയിലായിട്ടും മുൻപ് കൂട്ടിയ ഭക്ഷണവില കുറയ്ക്കാൻ ഹോട്ടലുകളും റസ്റ്റോറന്റുകളും തയ്യാറാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.

👉📰 കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന പ്രിയദർശിനി പദ്ധതി 100 ദിനം പിന്നിടുമ്പോൾ ഇതുവരെ 266.53 കോടി രൂപയുടെ യാത്രാസൗജന്യം നൽകിയതായി അധികൃതർ അറിയിച്ചു. പ്രതിദിനം ശരാശരി 12.93 ലക്ഷം സ്ത്രീകളാണ് ഈ പദ്ധതിയിലൂടെ സൗജന്യമായി യാത്ര ചെയ്യുന്നത്.

👉📰 കൗൺസിൽ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 18 സ്വതന്ത്ര കൗൺസിലർമാരെ കാണാതായ സംഭവത്തിൽ വൻ രാഷ്ട്രീയവിവാദം. ഇവരെ ഹരിയാന പോലീസ് കസ്റ്റഡിയിലെടുത്തതാണെന്ന് കോൺഗ്രസ് ആരോപിച്ചു.

👉📰 യുക്രൈൻ യുദ്ധത്തിന് ശേഷം റഷ്യയിൽ നടന്ന ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാർട്ടി 57.5% വോട്ട് നേടി മുന്നേറുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ വൻ ക്രമക്കേടുകൾ നടന്നതായി പ്രതിപക്ഷം ആരോപിച്ചു. ഇതിനിടെ റഷ്യയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു.

👉📰 ഓപ്പറേഷൻ തൂഫാൻ നടപടിയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ മഹാതിപുർ , റാണിനഗർ ഭാഗത്ത് അരുൺ മണ്ഡൽ (28), മുർഷിദാബാദ് ,സാഗർ പാറ ഭാഗത്ത് ചന്ദ്രാനന്ദ് മണ്ഡൽ (23)എന്നിവരെയാണ് അന്വേഷ സംഘം അറസ്റ്റ് ചെയ്തത്.

👉📰 സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് മനുഷ്യത്വരഹിതമായ സമീപനം തുടരുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. ആഗസ്റ്റ് ആദ്യവാരമുണ്ടായ പ്രളയത്തില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിതര്‍ക്കായി പ്രഖ്യാപിച്ച അടിയന്തര ധനസഹായം സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related