ഇസ്രായേൽ രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് തിരിച്ചടി നൽകി പ്രതിപക്ഷ നേതാവും യാഷർ പാർട്ടി മേധാവിയുമായ ഗാഡി
ഐസെൻകോട്ട് (Gadi Eisenkot). ഇസ്രായേൽ പാർലമെന്റായ നെസ്സെറ്റിലെ (Knesset) 61 എന്ന കേവലഭൂരിപക്ഷം മറികടന്ന് 67 അംഗങ്ങളുടെ പിന്തുണയോടെ ഐസെൻകോട്ട് സർക്കാരുണ്ടാക്കാൻ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന് (Isaac Herzog) മുന്നിൽ അവകാശവാദം ഉന്നയിച്ചു.
നെതന്യാഹുവിന് 46 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. യുണൈറ്റഡ് തോറ ജൂതമതം പാർട്ടി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും പിന്തുണയ്ക്കാതെ മാറിനിന്നത് നെതന്യാഹുവിന് കനത്ത ആഘാതമായി.















