പ്രതിസന്ധികൾക്കും പ്രതിഷേധങ്ങൾക്കും മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കും ഒടുവിൽ ദില്ലി ജന്തർ മന്തർ റോഡിലെ കെട്ടിയടച്ച മേഖല തുറന്നുനൽകി. റോഡിലെ ബാരിക്കേഡുകൾ നീക്കിയതോടെ പ്രദേശത്തെ വാഹന ഗതാഗതവും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനവും സാധാരണ
നിലയിലായിട്ടുണ്ട്. എന്നാൽ മേഖലയിൽ കനത്ത പോലീസ് വിന്യാസം ഇപ്പോഴും തുടരുകയാണ്.
പതിനേഴ് ദിവസം നീണ്ട സി.ജെ.പി സമരം ഉൾപ്പെടെയുള്ള വൻ പ്രതിഷേധങ്ങൾ നടന്നതോടെയാണ് ജന്തർ മന്തറിലേക്ക് വാഹന ഗതാഗതം പൂർണ്ണമായും നിയന്ത്രിച്ചിരുന്നത്. ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതിഷേധക്കാർ ഒഴിഞ്ഞെങ്കിലും സുരക്ഷ മുൻനിർത്തി ദില്ലി പോലീസ് ജന്തർ മന്തറിലേക്കുള്ള പ്രവേശനം മൂന്നടിയോളം ഉയരമുള്ള ബാരിക്കേഡുകൾ വെച്ച് തടയുകയും സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.















