ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ തിളക്കമാർന്ന വിജയത്തോടെ ഗ്രാൻഡ് ഓവറോൾ ചാമ്പ്യൻ പട്ടം സ്വന്തമാക്കി ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂൾ (Cherpunkal Holy
Cross HSS). നാല് ദിവസങ്ങളിലായി മാന്നാനത്ത് നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിലാണ് ഉപജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള ഗ്രാൻഡ് ഓവറോൾ കിരീടം ഹോളിക്രോസ് വിദ്യാലയം ചൂടിയത്.
എൽ.പി, യു.പി വിഭാഗങ്ങളിൽ വ്യക്തമായ ആധിപത്യത്തോടെ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹോളിക്രോസ്, ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടി.















