spot_img

കാനാട്ടുപാറയിൽ മാലിന്യ കേന്ദ്രം തുറക്കാൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി എൽ.ഡി.എഫ്

spot_img

Date:

പാലാ: കാനാട്ടുപാറ ഡംപിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തുന്ന സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് എൽ.ഡി.എഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി. എൽ.ഡി.എഫ് പിന്തുണയോടെ ഭരിക്കുന്ന നഗരവികസന മുന്നണി പ്രദേശത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കാനാട്ടുപാറയിൽ വികസന പദ്ധതികൾ നടപ്പാക്കാൻ കൗൺസിൽ തീരുമാനപ്രകാരം 25 ലക്ഷം രൂപ അനുവദിച്ചതായും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2011-ൽ യു.ഡി.എഫ് ചെയർമാൻ നഗരസഭ ഭരിച്ച സമയത്താണ് 26 വാർഡുകളിൽ നിന്നുള്ള മാലിന്യങ്ങൾ 16 പെട്ടി ഓട്ടോകളിൽ കാനാട്ടുപാറയിൽ തള്ളി ദുർഗന്ധവും ഈച്ചശല്യവും കാരണം നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കിയത്.

തുടർന്ന് എൽ.ഡി.എഫ് നേതൃത്വത്തിൽ മാസങ്ങളോളം നടന്ന ജനകീയ സമരത്തെ തുടർന്നാണ് അന്നത്തെ കൗൺസിൽ ഡംപിംഗ് ഗ്രൗണ്ട് അടച്ചുപൂട്ടാൻ നിർബന്ധിതരായത്. കഴിഞ്ഞ 6 മാസക്കാലം ഭരണത്തിലുണ്ടായിരുന്ന യു.ഡി.എഫ് മുന്നണി ഡംപിംഗ് ഗ്രൗണ്ട് മാറ്റി മറ്റെന്തെങ്കിലും ജനോപകാരപ്രദമായ പദ്ധതിക്ക് ഒരു രൂപ പോലും വകയിരുത്തിയില്ല.

എന്നാൽ ഇപ്പോൾ എൽ.ഡി.എഫ് പിന്തുണയോടെയുള്ള ഭരണസമിതി കളിസ്ഥലം, പച്ചത്തുരുത്ത്, സാംസ്കാരിക നിലയം, ചെറുകിട യൂണിറ്റുകൾ എന്നിവ ലക്ഷ്യമിട്ട് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കാനാട്ടുപാറ ഡംപിംഗ് ഗ്രൗണ്ട് എന്ന പേര് മാറ്റാനും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

എം.സി.എഫ് (MCF) നിർമ്മിക്കാത്തതിന്റെ പേരിൽ സുപ്രീം കോടതി ഉത്തരവും സർക്കാറിന്റെ കർശന നിർദ്ദേശവും കാരണം നഗരസഭയ്ക്ക് ഫണ്ട് നഷ്ടപ്പെടാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചാലും ഷെഡ് തുറക്കാൻ എൽ.ഡി.എഫ് സമ്മതിക്കില്ല. യു.ഡി.എഫ് ജനപ്രതിനിധികൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ എം.സി.എഫ് സ്ഥാപിക്കാത്തതിന്റെ പേരിലുള്ള നടപടികളിൽ നിന്ന് നഗരസഭയെ ഒഴിവാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു.

യോഗത്തിൽ ലാലിച്ചൻ ജോർജ്, ബാബു കെ. ജോർജ്, ടോബിൻ കെ. അലക്സ്, സജേഷ് ശശി, പി.കെ. ഷാജ കുമാർ, കെ.എസ്. രമേശ്, ബാബു, ജോസുകുട്ടി പൂവേലിൽ, ബിജു പാലൂപ്പടവൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related