യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിലേറ്റ വൻ തിരിച്ചടിക്കു ശേഷവും ഇറാനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസിന്റെ അനുമതിയില്ലാതെ
ഇറാന് ആണവ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാനിൽ കൂടുതൽ നാശമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ചിലപ്പോൾ അതും ചെയ്തേക്കാമെന്നും, എന്താണ് സംഭവിക്കുകയെന്ന് ലോകം ഉടൻ അറിയുമെന്നും മുന്നറിയിപ്പ് നൽകി.
എട്ട് മാസത്തോളമായി തുടരുന്ന ഇറാൻ യുദ്ധവും അതിന്റെ പ്രത്യാഘാതങ്ങളും അമേരിക്കൻ ജനതയിൽ കടുത്ത അമർഷമുണ്ടാക്കിയതിനെ തുടർന്നാണ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കനത്ത തിരിച്ചടി നേരിട്ടത്.















