കാഞ്ഞിരമറ്റം: പ്രാദേശിക വികസനപ്രവർത്തനങ്ങൾക്ക് മാതൃകാപരമായി ഫണ്ട് അനുവദിക്കാൻ ജനപ്രതിനിധികൾക്കാവണമെന്നും ഈ രംഗത്ത് ജോസ് കെ മാണി എം.പി യുടെ സമീപനം മാതൃകാ പരമാണന്നും കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ അഭിപ്രായപ്പെട്ടു. വെളിച്ചം ആവശ്യമുള്ളയിടങ്ങളിൽ പ്രകാശം പരത്തുവാനും ജനോപകാരപ്രദമാo വിധം പദ്ധതികൾ
നടപ്പിലാക്കാനനും നമുക്കാവണമെന്നും ഫാ.ജോസഫ് മണ്ണനാൽ തുടർന്നു പറഞ്ഞു.ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കാഞ്ഞിരമറ്റം ലിറ്റിൽഫ്ലവർ എൽ പി സ്കൂളിന് സമീപം അനുവദിച്ച മിനി മാസ്റ്റ”ലൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു സ്കൂൾ മാനേജർ കൂടിയായ ഫാ. ജോസഫ് മണ്ണനാൽ. യോഗത്തിൽ മുൻ പഞ്ചായത്തംഗവും റസിഡൻസ് അസോസിയേഷൻ പ്രസിഡന്റുമായ മാത്തുക്കുട്ടി ഞായർകുളം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജോബി ജോമി, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.സെബാസ്റ്റ്യൻ പേണ്ടാനത്ത് , എവർഗ്രീൻ
സസ്റ്റയിനബിൾ ഡവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഡാന്റീസ് കൂനാനിക്കൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. ജെയ്മോൾ പുത്തൻപുര, ബിനു ജോൺ , ജയ്മോൻ പുത്തൻപുരയ്ക്കൽ, ജോർജുകുട്ടി കുന്നപ്പള്ളി, ടോമി ഈരൂരിക്കൽ, മേരി തോമസ്, സജിമോൻ നാഗമറ്റം, ടോമി ഓലിക്കതകിടിയിൽ, റോയി ഇടിയാകുന്നൽ, ബെന്നി വേങ്ങത്താനം, മാത്യു സെബാസ്റ്റ്യൻ, ജയിംസ് പെരുമന ,ജോഷി ഉതിരക്കുളം, തങ്കച്ചൻ തെക്കേൽ ,അപ്പച്ചൻ മുടന്തിയാനി, ടോണി കുറ്റിയാനി എന്നിവർ സംസാരിച്ചു.















